Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശവ്വാൽ മാസപ്പിറവി...

'ശവ്വാൽ മാസപ്പിറവി അറിയിക്കണം'

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചെറിയ പെരുന്നാൾ പ്രഖ്യാപിക്കുന്നതിന് പാളയം ജുമുഅ മസ്ജിദിൽ ഇമാമുമാരുടെ സംഗമം ഉണ്ടാകിെല്ലന്ന് ഇമാം മൗലവി വി.പി. സുഹൈബ് അറിയിച്ചു. വെള്ളിയാഴ്ച ചന്ദ്രപ്പിറവി ദർശിക്കാൻ സാധ്യതയുള്ളതിനാൽ അന്നേ ദിവസം പിറ കാണുന്നവർ 0471-2475924, 9496195676, 9605561702 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇമാമുമാരും, മഹല്ല് ഭാരവാഹികളുമായി കൂടിയാലോചിച്ച് ഈദുൽ ഫിത്ർ സബന്ധിച്ച് സംയുക്ത തീരുമാനം അറിയിക്കുമെന്നും ഇമാം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച മാസപ്പിറവി കാണുന്നവര്‍ 9526459956, 9447655270, 9745682586 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഈദുല്‍ ഫിത്ര്‍ സംബന്ധിച്ച തീരുമാനം മണക്കാട് വലിയ പള്ളിയില്‍ ഖാദിമാര്‍ പ്രഖ്യാപിക്കുമെന്നും കേരളാ ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story