Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാളികളുമായി റഷ്യന്‍...

മലയാളികളുമായി റഷ്യന്‍ വിമാനം തിരുവനന്തപുരത്തിറങ്ങി

text_fields
bookmark_border
ശംഖുംമുഖം: . മോസ്ക്കോയില്‍നിന്ന് ബുധനാഴ്ച രാത്രി 8.30ന് 104 യാത്രക്കാരുമായി റഷ്യയുടെ റോയല്‍ ൈഫ്ലറ്റ് ബോയിങ് വിമാനമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ് നടത്തിയത്. ഇതില്‍ 83 പേർ വിദ്യാർഥികളാണ്. ഇൗ വിമാനം വ്യാഴാഴ്ച രാവിലെ 10.30ന് റഷ്യക്കാരുമായി മോസ്ക്കോയിലേക്ക് തിരികെ പറക്കും. കേരളത്തിൻെറ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ റഷ്യന്‍ സ്വദേശികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിൻെറ ഭാഗമായി റഷ്യൻ കോണ്‍സുലേറ്റ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങിയിരുന്നു. റഷ്യക്കാരെ െകാണ്ടുപോകാൻ രണ്ടുതവണ ചാർേട്ടഡ് വിമാനം എത്തുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ സംസ്ഥാന ടൂറിസം വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം റദ്ദാക്കി. ആദ്യമായിട്ടാണ് റഷ്യന്‍ വിമാനം കേരളത്തിലെത്തുന്നത്. തിരുവനന്തപുരം സ്വദേശികൾ -ഒമ്പത് കൊല്ലം -18 പത്തനംതിട്ട -നാല് ആലപ്പുഴ -എട്ട് കോഴിക്കോട് -ഏഴ് കോട്ടയം -നാല് എറണാകുളം -18 കണ്ണൂര്‍ -ഒമ്പത് കാസര്‍കോട് -മൂന്ന് തൃശൂര്‍ -18 മലപ്പുറം -രണ്ട് പാലക്കാട് -ഒന്ന് കോഴിക്കോട് -ഒന്ന് കൃതമായ വിവരമില്ലാത്ത രണ്ടുപേര്‍
Show Full Article
TAGS:LOCAL NEWS 
Next Story