Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി നിയമഭേദഗതി...

വൈദ്യുതി നിയമഭേദഗതി ബിൽ: കൂടിയാലോചന വേണമെന്ന്​ കേരളം

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബിൽ സംസ്ഥാനവുമായി കൂടിയാലോചിച്ച് തയാറാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉൗർജമന്ത്രി ആർ.കെ. സിങ്ങിന് കത്തയച്ചു. ബില്ലിലെ പല ഭേദഗതികളോടും സംസ്ഥാനത്തിന് വിയോജിപ്പുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം വൈദ്യുതി ബോർഡിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി െറഗുലേറ്ററി കമീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതുമടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും. സംസ്ഥാന റെഗുലേറ്ററി കമീഷൻെറ അനുവാദമില്ലാതെ തന്നെ ഫ്രാഞ്ചൈസികളെ നിയമിക്കാനുള്ള അനുവാദം വിതരണ ലൈസന്‍സിക്കായിരിക്കും. കണ്‍കറൻറ് ലിസ്റ്റിൽപെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് കോടി തിരുവനന്തപുരം: പ്രകൃതിക്ഷോഭംമൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുകോടി രൂപ അനുവദിക്കാൻ മന്ത്രിസഭാേയാഗം തീരുമാനിച്ചു. സംസ്ഥാന പൊലീസ് കംപ്ലൈൻറ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ. മോഹനൻെറ കാലാവധി മേയ് 31 മുതല്‍ മൂന്നുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story