Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വന്തം ഭൂമിയില്ലാതെ...

സ്വന്തം ഭൂമിയില്ലാതെ കൃഷിയിറക്കുന്ന കർഷകർക്ക് വായ്പ - തദ്ദേശസ്​ഥാപനങ്ങളുടെ അടിയന്തിര പ്രാധാന്യമില്ലാത്ത പദ്ധതികൾ ഇക്കൊല്ലം ഒഴിവാക്കും

text_fields
bookmark_border
തിരുവനന്തപുരം: സ്വന്തം കൃഷിഭൂമിയില്ലാതെ കൃഷിയിറക്കുന്ന കർഷകർക്കും ഗ്രൂപ്പുകൾക്കും വായ്പ നൽകാൻ കൃഷിവകുപ്പ് നടപടി. സുഭിക്ഷ കേരളം പദ്ധതി മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും എല്ലാ കൃഷിക്കും വായ്പ അനുവദിക്കും. പലിശരഹിത വായ്പയും കുറഞ്ഞ പലിശക്കുമുള്ള വായ്പയും നൽകണം. പലിശ നിരക്കിലെ കുറവ് നികത്താൻ നബാർഡിൻെറ സ്കീമുകൾ ഉപയോഗപ്പെടുത്തും. നബാർഡിൻെറ 1500 കോടിയും സഹകരണ സംഘങ്ങൾ 1000 കോടിയും കേരള ബാങ്ക് 1500 കോടിയും കർഷകർക്ക് വായ്പയായി വിതരണം ചെയ്യും. കാർഷിക അനുബന്ധമേഖലയിൽ കർഷകർക്ക് ഉപദേശവും സഹായവും നൽകുന്നതിന് മാസ്റ്റർ ഫാർമർമാരുടെ പാനൽ ഉണ്ടാക്കും. വീട്ടുവളപ്പിലും തരിശുഭൂമിയിലും കൃഷി ചെയ്യുന്നവർക്കുള്ള സാങ്കേതിക പിന്തുണ ഗ്രൂപ് ഗ്രാമപഞ്ചായത്ത്-നഗരസഭ തലത്തിൽ രൂപവത്കരിക്കും. മണ്ണുപരിശോധനക്ക് വേണ്ട സഹായം കൃഷിഭവൻ നൽകും. കിസാൻ ക്രെഡിറ്റ് കാർഡ് സേവനങ്ങൾ വിപുലമാക്കും. തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വിവിധ വകുപ്പുകളും തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ മിഷനുകളുടെ പരമാവധി വിഹിതം കാർഷിക മേഖലക്കായി മാറ്റിവെക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തി ഭക്ഷ്യ സുരക്ഷക്കുള്ള പ്രോജക്റ്റുകൾ നടപ്പാക്കും. അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ നിർമാണ പദ്ധതികളും, പുതിയ റോഡ്, ഓഫിസ് മന്ദിരങ്ങളുടെ നിർമാണവും ഈവർഷം ഒഴിവാക്കും. കാർഷികോൽപന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനും ഗ്രാമപഞ്ചായത്തിൽ ആവശ്യാനുസരണം വിപണന കേന്ദ്രങ്ങൾ തുടങ്ങും. വിപണനം കഴിഞ്ഞാൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. ആർ. സുനിൽ
Show Full Article
TAGS:LOCAL NEWS 
Next Story