Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡാമുകളിലെ ജലനിരപ്പ്​;...

ഡാമുകളിലെ ജലനിരപ്പ്​; ആശങ്ക വേണ്ടെന്ന്​ വൈദ്യുതി ബോർഡ്​

text_fields
bookmark_border
തിരുവനന്തപുരം: അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്ക വേെണ്ടന്ന് വൈദ്യുതി ബോർഡ്. ഇക്കുറി കാലവർഷം സാധാരണ തോതിലോ പത്ത് ശതമാനം വരെ കൂടുതലോ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തൽ. ഇൗ നിലയിൽ മഴ ലഭിച്ചാലും ഇടുക്കി അടക്കം പ്രധാന അണക്കെട്ടുകളിൽ ആശങ്കക്ക് വകയില്ലെന്ന് മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാ അണക്കെട്ടുകളുടെയും ഷട്ടറുകൾ പരിേശാധിച്ച് അറ്റകുറ്റപ്പണികൾ നടത്തി ഏത് അടിയന്തര സാഹചര്യത്തിലും പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഡാമുകൾക്ക് കേന്ദ്ര ജലകമീഷൻ അംഗീകരിച്ച എമർജൻസി ആക്ഷൻ പ്ലാനും റൂൾ കർവുകളുമുണ്ട്. ഷട്ടറിൻെറ താഴ്ഭാഗത്തുനിന്ന് (ക്രസ്റ്റ് നിരപ്പ്) വളരെ താഴെ മാത്രമേ വെള്ളമുള്ളൂ. ഡാമുകൾ നിരന്തരം നിരീക്ഷിക്കാനും ജില്ലതല ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾക്കനുസരിച്ച് റൂൾ കർവിൻെറ നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തനം ക്രമീകരിക്കാനും യോഗം ബോർഡിനെ ചുമതലപ്പെടുത്തി. പ്രധാന അണക്കെട്ടുകൾ ഡാം സുരക്ഷ വിഭാഗത്തിൻെറ ചുമതലയുള്ള ഡയറക്ടറും ചീഫ് എൻജിനീയറുമടക്കം ഉദ്യോഗസ്ഥർ സന്ദർശിക്കും. ആവശ്യമായ മുൻകരുതൽ സ്വീകരിക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് യഥാസമയം കേരളവുമായി പങ്കുവെക്കാൻ തമിഴ്നാട് സർക്കാറുമായി സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും ബന്ധപ്പെടും. മുല്ലപ്പെരിയാർ ഡാം പ്രവർത്തനങ്ങൾ സംബന്ധിച്ച റൂൾ കർവ് പങ്കുവെക്കണമെന്ന് ആവശ്യപ്പെടും. മൺസൂൺ തുടക്കം മുതൽ ഒാരോ ദിവത്തേയും ജലവിതാനം ബോർഡ് തലത്തിൽ പരിശോധിച്ച് ക്രമീകരണങ്ങൾ ഉണ്ടാക്കും. ജനങ്ങൾക്കാവശ്യമായ മുന്നറിയിപ്പുകൾ ജില്ല ഭരണകൂടത്തിൻെറ സഹായത്തോടെ നൽകാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story