Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസിലെ പരിഷ്​കാരം,...

പൊലീസിലെ പരിഷ്​കാരം, മിക്കയിടങ്ങളിലും നടപ്പായില്ല

text_fields
bookmark_border
തിരുവനന്തപുരം: കോവിഡിൻെറ പശ്ചാത്തലത്തിൽ പൊലീസ് സേനയുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിർദേശം മിക്ക ജില്ലകളിലും നടപ്പായില്ല. ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്റ്റേഷനുകളിൽ മാത്രം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന നിർേദശങ്ങൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം സ്റ്റേഷനുകളിലും സ്ഥിതി പഴയതുപോലെയായിരുന്നു. ഉത്തരവുകൾ പുറത്തിറക്കാത്തതിനാൽ ഭൂരിപക്ഷം എസ്.എച്ച്.ഒമാരും പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ തയാറാകാത്തതാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിറ്റി ട്രാഫിക്കിൽ മാത്രം ഏകദേശം 30 ശതമാനം ജീവനക്കാരുടെ കുറവ് വരുത്തി. കോവിഡിൻെറ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് നൽകിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ലെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. ഏഴ് ദിവസം ജോലി, ഏഴ് ദിവസം വിശ്രമം എന്ന രീതി അശാസ്ത്രീയമാണെന്നും പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് ചെയ്യുേമ്പാൾ പ്രതിയെ മാസ്ക് െവക്കാൻ നിർബന്ധിക്കണമെന്ന നിർദേശവും അപ്രായോഗികമാണ്. പൊലീസുകാരുടെ ഡ്യൂട്ടിയിൽ മാറ്റം വരുത്തിയ നിർദേശങ്ങൾ നടപ്പാക്കാൻ സമ്മർദം ചെലുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷനുകൾക്കെതിരെ പൊലീസുകാരെ വാട്സ്ആപ് ഗ്രൂപ്പുകളിലുൾപ്പെടെ കടുത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story