Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പേരൂർക്കട: . പേരൂർക്കട അടുപ്പുകൂട്ടാൻപാറ സ്വദേശി സച്ചുലാൽ (21), അഞ്ചുമുക്ക് വയൽ സ്വദേശി സിദ്ധാർത്ഥ് (22) എന്നിവരെയാണ് സംഭവത്തിൽ പേരൂർക്കട പൊലീസ് അറസ്റ്റു ചെയ്തത്. പട്ടം മരപ്പാലം സ്വദേശിയായ അഭയ്നെ (19) തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ ഇരുവർക്കും അഭയ്നോടുള്ള മുൻ വൈരാഗ്യത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇയാളെ വീട്ടിൽനിന്ന് വിളിച്ചിറക്കി ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ ശേഷം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. പേരൂർക്കട എസ്.എച്ച്.ഒ വി. സൈജുനാഥിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ വി. സുനിൽ, സഞ്ചു ജോസഫ്, ജയേഷ്, എ.എസ്.ഐമാരായ അനിക്കുട്ടൻ നായർ, വിനോദ്, സി.പി.ഒമാരായ ഷംനാദ്, ബിനോയ്, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ചിത്രം: IMG-20200518-WA0169.jpg IMG-20200518-WA0168.jpg അറസ്റ്റിലായ സച്ചുലാലും സിദ്ധാർത്ഥും
Show Full Article
TAGS:LOCAL NEWS 
Next Story