Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യപിച്ച്...

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശിയെ നിരീക്ഷണത്തിലാക്കി

text_fields
bookmark_border
കോവളം: വാഹനപരിശോധനക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശിയെയും ഇയാളെ പിടികൂടിയ പൊലീസുകാരെയും നിരീക്ഷണത്തിലാക്കി. വിഴിഞ്ഞം സ്വദേശിയായ ഇയാളുടെ ഭാര്യയോടും മക്കളോടും നിരീക്ഷണത്തിൽ കഴിയാനും പൊലീസ് നിർേദശിച്ചു. തമിഴ്നാട്ടിൽനിന്ന് സ്കൂട്ടറിൽ ഭാര്യയെയും മക്കളെയും വിഴിഞ്ഞത്തെത്തിച്ച് മടങ്ങിയ തമിഴ്നാട് സ്വദേശിയാണ് ഞായറാഴ്ച ചപ്പാത്തിൽ ഡൂട്ടിയിലായിരുന്ന ഹൈവേ പൊലീസിൻെറ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും എത്തിയയാെള ആവശ്യമായ മുൻകരുതൽ എടുക്കാതെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരോടും വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിക്കാൻ പൊലീസ് മേധാവി നിർേദശിച്ചതെന്നും കോവിഡ് -19 പ്രോട്ടോക്കോളിൻെറ ഭാഗമായുള്ള ഒരു മുൻകരുതൽ നടപടി മാത്രമാണ് ഇതെന്നും അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story