Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരത്തിൽ 13...

നഗരത്തിൽ 13 പേർക്കെതിരെ കേസ്, മാസ്ക് ധരിക്കാത്ത 98 പേർക്കെതിരെ ​െപറ്റിക്കേസ്​

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്‌-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ തലസ്ഥാനത്ത് വിലക്ക് ലംഘനം നടത്തിയ 13 പേർക്കെതിരെ കേെസടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് 13 പേര്‍ക്കെതിരെയും കേസെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. കൂടാതെ സർക്കാറിൻെറയും പൊലീസിൻെറയും നിരന്തരമായ നിർേദശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 98 പേര്‍ക്കെതിരെ പെറ്റി കേസുകൾ എടുത്തതായും കമീഷണര്‍ അറിയിച്ചു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 13 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലാണ്. രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പുറത്തിറങ്ങുന്ന എല്ലാവരും നിർബന്ധമായും മാസ്ക്കോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും ശരിയായ രീതിയില്‍ മറയ്ക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇതരസംസ്ഥാനത്തുനിന്നും വിദേശത്ത് നിന്നും എത്തി തലസ്ഥാനത്ത് ഹോം ക്വാറൻറീനില്‍ കഴിയുന്നവരുടെ ക്വാറൻറീന്‍ നിരീക്ഷണം പൊലീസ് ശക്തമായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story