Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവള്ളക്കടവ് മുസ്​ലിം...

വള്ളക്കടവ് മുസ്​ലിം ജമാഅത്ത് റമദാൻ കിറ്റുകൾ നൽകി

text_fields
bookmark_border
തിരുവനന്തപുരം: നാലായിരത്തോളം കുടുംബങ്ങൾക്ക് റമദാൻ കിറ്റുകൾ നൽകി വള്ളക്കടവ് മുസ്ലിം ജമാഅത്ത് മാതൃകയായി. ജമാഅത്ത് പരിധിയിലെ നിർധനരായ ഇതര മതവിശ്വാസികൾക്കും കിറ്റുകൾ വിതരണം ചെയ്തു. കേരള സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ ഹാഫിസ് അബ്ദുൽ ഗഫ്ഫാർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എ. സൈഫുദീൻ ഹാജി അധ്യക്ഷത വഹിച്ചു. ജവാഹിറുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ എം. അബ്ദുറാൻ സഖാഫി റമദാൻ സന്ദേശം നൽകി. തിരുവനന്തപുരം യതീംഖാന പ്രസിഡൻറ് എം.കെ. നാസറുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.എം. ഹനീഫ, ട്രഷറർ എം. അബ്ദുൽ റഷീദ്, സെക്രട്ടറിമാരായ ഡോക്ടർ അൻവർ, എ. ഷംസീർ, വൈസ് പ്രസിഡൻറുമാരായ പി. ശാഹുൽ ഹമീദ്, എസ്. അബൂബക്കർ, എ. അബ്ദുൽ ഹസ്സൻ, എം.കെ. അബ്ദുൽ റഹീം, അബൂബക്കർ സിദ്ദീഖ് ഹാജി, അജ്മൽ ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്. നിലവിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി മുൻകൂട്ടി രേഖകൾ നൽകി പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലായി ആറ് ദിവസം കൊണ്ടാണ് വിതരണം പൂർത്തിയാക്കിയത്. കൂടാതെ ലോക്ഡൗൺ പ്രഖ്യാപനത്തെത്തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ വിഷമിച്ച സാഹചര്യത്തിൽ, ജമാഅത്ത് ഭാരവാഹികൾ പ്രദേശത്തെ മുഴുവൻ വീടുകളിലുമെത്തി സാമൂഹ്യ സർവേ നടത്തി മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും എത്തിച്ചു നൽകുകയും അടിയന്തര ചികിത്സ ആവശ്യമായവർക്ക് അത് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഫോട്ടോ അടിക്കുറിപ്പ്: vallakkadavu kit.jpg വള്ളക്കടവ് മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമദാൻ കിറ്റ് വിതരണം കേരള സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ ഹാഫിസ് അബ്ദുൽ ഗഫ്ഫാർ മൗലവി ഉദ്ഘാടനം ചെയ്യുന്നു 18/05/2020 Vallakkadavu 9590811410,7907883387
Show Full Article
TAGS:LOCAL NEWS 
Next Story