Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വ്യാപക നാശം

text_fields
bookmark_border
കോവളം: ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞം, വെങ്ങാനൂർ, തിരുവല്ലം, പാച്ചല്ലൂർ, പ്രദേശങ്ങളിൽ വ്യാപക നാശം. പലസ്ഥലത്തും ഷീറ്റുമേഞ്ഞ വീടുകളുടെ മേൽക്കൂര കാറ്റിൽപറന്നു. പുഞ്ചക്കരി-മേനിലത്ത് ഓടിക്കൊണ്ടിരുന്ന മിനി ചരക്കുലോറിയുടെ മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം കടപുഴകിവീണു. ഡ്രൈവറും കൂടെയുണ്ടായിരുന്ന ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരങ്ങൾ ഒടിഞ്ഞുവീണ് ടെലിഫോൺ വയറുകൾ, കേബിൽ ടി.വിയുടെ കേബിളുകൾ, വൈദ്യുതികമ്പികൾ എന്നിവ വ്യാപകമായി തകരാറിലായി. വാഴമുട്ടം ബൈപാസിൽ റോഡിൽ മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പാച്ചല്ലൂർ തോപ്പടിയിലും വിഴിഞ്ഞം തെരുവിലും തിരുവല്ലം സർവിസ് റോഡിലും മരം ഒടിഞ്ഞ് വീണു. പാച്ചല്ലൂർ ദേവിക്ഷേത്രത്തിന് സമീപം വലിയ മരമാണ് കടപുഴകിയത്. പള്ളിച്ചൽ പുന്നമൂട് റോഡിലും വിഴിഞ്ഞം കല്ലുവെട്ടാൻകുഴി റോഡിലും മരം വീണു. ഫോട്ടോ - IMG-20200518-WA0028.jpg വിഴിഞ്ഞം തെരുവിൽ മുറിഞ്ഞുവീണ മരം നീക്കം ചെയ്യുന്ന ഫയർഫോഴ്സ് ജീവനക്കാർ
Show Full Article
TAGS:LOCAL NEWS 
Next Story