Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധിക കിണറ്റില്‍...

വയോധിക കിണറ്റില്‍ മരിച്ചനിലയില്‍ മൃതദേഹമെടുക്കാനിറങ്ങിയ അഗ്​നിശമന സേനാംഗത്തിന്​​ കിണര്‍ ഇടിഞ്ഞുവീണ് പരിക്ക്

text_fields
bookmark_border
വെഞ്ഞാറമൂട്: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹമെടുക്കാനിറങ്ങിയ അഗ്നിശമന സേനാംഗത്തിന് കിണര്‍ ഇടിഞ്ഞു വീണ് പരിക്ക്. വെമ്പായം കൊപ്പം അന്താരാഷ്ട്ര നീന്തല്‍ പരിശീലന കേന്ദ്രത്തിനുസമീപം മഠത്തില്‍ വീട്ടില്‍ അമ്മു (85) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ബന്ധുക്കൾ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച വീണ്ടും നടത്തിയ അന്വേഷണത്തില്‍ സമീപ പുരയിടത്തിലെ കിണറ്റില്‍ മൃതദേഹം കാണപ്പെടുകയും പുറത്തെടുക്കാന്‍ വെഞ്ഞാറമൂട് അഗ്നിശമന സേനയുടെ സഹായം തേടുകയും ചെയ്തു. അവര്‍ സ്ഥലത്തെത്തി നടത്തിയ ശ്രമത്തിൻെറ ഭാഗമായി അജിന്‍ മോഹന്‍ കിണറ്റില്‍ ഇറങ്ങുകയും ദൗത്യത്തിനിടെ കിണര്‍ ഇടിഞ്ഞുവീണ് തോളെല്ലിന് പൊട്ടലേൽക്കുകയുമായിരുന്നു. തുടര്‍ന്ന്, മറ്റ് സേനാംഗങ്ങള്‍ ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മൃതദേഹം കകരക്കെത്തിച്ചു. അജിന്‍ മോഹനെയും ഒപ്പം കരക്കുകയറ്റി. പരിക്കേറ്റ അജിന്‍ മോഹനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്‌റ്റ് നടത്തിയ വയോധികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story