Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമസ്​കത്തിൽനിന്ന്​ 183...

മസ്​കത്തിൽനിന്ന്​ 183 യാത്രക്കാർ തിരുവനന്തപുരത്തെത്തി

text_fields
bookmark_border
ശംഖുംമുഖം: മസ്കത്തില്‍നിന്ന് 183 യാത്രക്കാരുമായി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങി. ഞായറാഴ്ച വൈകീട്ട് 6.12നാണ് വിമാനം എത്തിയത്. രണ്ടുയാത്രക്കാര്‍ക്ക് വൈറസ് ബാധയുെണ്ടന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ മെഡിക്കൽ കോളജിലേക്കും മറ്റൊരാളെ ജനറല്‍ ആശുപത്രിയിലേക്കും അടിയന്തരമായി മാറ്റി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവർക്ക് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകാരും കര്‍ണാടക സ്വദേശിയുമുണ്ട്. ടെര്‍മിനലിനുള്ളില്‍ എത്തിയ മുഴുവന്‍ യാത്രക്കാരെയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ കര്‍ശനപരിശോധനക്ക് ശേഷമാണ് എമിഗ്രേഷന്‍ മേഖലയിലേക്ക് പ്രവേശിപ്പിച്ചത്. മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യവിമാനമാണിത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള യാത്രക്കാരെ ക്വാറൻറീന്‍ ചെയ്യുന്നതിനായി പി.എം.ജിയിലെ ഐ.എം.ജിയിലേക്കും വെള്ളയമ്പലത്തെ അനിമേഷന്‍ സൻെററിലേക്കും എത്തിച്ചു. മറ്റുജില്ലക്കാരെ കെ.എസ്.ആര്‍.ടി.സി ബസില്‍ അതത് ജില്ല കേന്ദ്രങ്ങളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയച്ചു. ഇവരെ കൂട്ടിക്കൊണ്ടുപോകുന്നതിന് ഒരു ബന്ധുവിന് മാത്രം ടെര്‍മിനലിന് മുന്‍വശംവരെ കര്‍ശന ഉപാധികളോടെ പ്രവേശനം അനുവദിച്ചു. റണ്‍വേയില്‍ ഇറങ്ങിയ വിമാനം ടെര്‍മിനലിലെ എയറോബ്രിഡ്ജുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് വിമാനത്തിൻെറ പുറംഭാഗവും എയറോബ്രിഡ്ജും പൂര്‍ണമായും അണുവിമുക്തമാക്കി. ഇതിനുശേഷമാണ് വിമാനത്തിനുള്ളില്‍നിന്ന് യാത്രക്കാരെ ടെര്‍മിനലിലേക്ക് കടത്തിവിട്ടത്. അതേസമയം, വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരില്‍ അധികവും റാപ്പിഡ് ടെസ്റ്റ് പോലും നടത്താതെയാണ് എത്തുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകരെ ഏറെ വലക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ പരിശോധന നടത്തുമ്പോഴാണ് പലര്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്ന് മനസ്സിലാവുന്നത്. ഇത് വിമാനത്തില്‍ എത്തുന്ന മറ്റ് യാത്രക്കാരുടെ സുരക്ഷയും കാര്യമായി ബാധിക്കുന്നു. കഴിഞ്ഞ ദിവസം അബൂദബിയില്‍നിന്ന് എത്തിയ വിമാനത്തിലെ 11 യാത്രക്കാര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന ഊഷമാവ് രേഖപ്പെടുത്തി. ഇതോടെ ഇവരെ ടെര്‍മിനലിനുള്ളില്‍നിന്ന് ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഇൗ വിമാനത്തില്‍ എത്തിയ എല്ലാ യാത്രക്കാര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശനനിര്‍ദേശങ്ങള്‍ നല്‍കിയാണ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും അയച്ചത്. ഇതിൻെറ കൂടി പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ മസ്കത്ത് വിമാനത്തിലെ യാത്രക്കാരുടെ പരിശോധനകൾ കൂടുതല്‍ സമയം എടുത്ത് പൂർത്തിയാക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story