Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ഡി.എഫിനും...

യു.ഡി.എഫിനും ബി.ജെ.പിക്കും ദുഷ്​ടലാക്കെന്ന് സി.പി.എം

text_fields
bookmark_border
തിരുവനന്തപുരം: മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കണമെന്ന ദുഷ്ടലാക്കാണ്‌ യു.ഡി.എഫിനും ബി.ജെ.പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കോവിഡ്‌ പ്രതിരോധിക്കുന്നതിനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസം എത്തിക്കുന്നതിനും ജനങ്ങളെയൊപ്പം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള അവരുടെ ശ്രമം അപലപനീയമാണ്. നാട്‌ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി ജീവന്‍ പന്താടാനുള്ള നീക്കം ജനം തള്ളും. രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുന്നതില്‍ മികവ്‌ കൈവരിക്കാന്‍ കഴിഞ്ഞത്‌ സര്‍ക്കാര്‍ സൂക്ഷ്മതയോടെ സ്വീകരിച്ച നടപടികള്‍ വഴിയാണ്‌. വിവരശേഖരണത്തിലൂടെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷനേതാവ്‌ തന്നെ വിവാദമുണ്ടാക്കി അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കോടതിയിലും പൊതുസമൂഹത്തിലും ആ ശ്രമം പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാറുമായി യോജിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ്‌ സംസ്ഥാനം ശ്രമിക്കുന്നത്‌. എന്നാല്‍, കേന്ദ്ര മന്ത്രി വി. മുരളീധരൻെറ അപക്വമായ പ്രതികരണം ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ്‌. അധികാരമോഹത്താല്‍ ഒരു സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയാനും ഒരേ മനസ്സോടെ അതിജീവനത്തില്‍ പങ്കാളിയാകാനും സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story