Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീവ്രന്യൂനമർദം;...

തീവ്രന്യൂനമർദം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

text_fields
bookmark_border
തിരുവനന്തപുരം: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അന്തമാൻ കടലിലും രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി തുടരുന്നു. അടുത്ത മണിക്കൂറുകൾക്കുള്ളിൽ തീവ്രന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിൻെറ പശ്ചാത്തലത്തിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ, അന്തമാൻ കടൽ, കന്യാകുമാരി പ്രദേശം, മാലദ്വീപ് പ്രദേശത്തും മത്സ്യത്തൊഴിലാളികൾ കടലിൽപോകരുത്. ഇവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മി വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മി വേഗത്തിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും 17ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും 18ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും 19ന് ഇടുക്കിയിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനകം 64.5 മി.മീ മുതൽ 115.5 മി.മീ വരെ ശക്തമായ മഴയുണ്ടാവും.
Show Full Article
TAGS:LOCAL NEWS 
Next Story