Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലയിൽ...

കന്യാകുമാരി ജില്ലയിൽ നാലുപേർക്ക് കൂടി കോവിഡ്-19 സ്​ഥിരീകരിച്ചു

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഒരു ഘട്ടം വരെ നിയന്ത്രണ വിധേയമായിരുന്ന കോവിഡ്-19 ചെന്നൈയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ സ്വന്തം ജില്ലയിൽ എത്തിയതോടെ വീണ്ടും രോഗികൾ വർധിക്കുന്ന സ്ഥിതിയാണുള്ളത്. വ്യാഴാഴ്ച നാലുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 16 ആയി. ആകെ രോഗികളുടെ എണ്ണം 35. ഇതിൽ അർബുദ രോഗം ബാധിച്ച് ചെന്നൈയിൽ നിന്ന് വന്നയാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പുതിയ രോഗികളിൽ ചെന്നൈയിൽനിന്ന് കുഴിത്തുറയിലേക്ക് വന്ന സ്ത്രീയുടെ പരിശോധന ആരുവാമൊഴി സൻെററിൽ നടന്നതിൽ അവർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ മയിലാടിയിൽ മരിച്ചയാളിൻെറ മകൻ, മാലദ്വീപിൽ നിന്നുവന്ന നിദ്രവിളയ്ക്ക് സമീപം എസ്.ടി. മങ്കാട് സ്വദേശി, ഖത്തറിൽ നിന്നുവന്ന കന്യാകുമാരി മഹാദാനപുരം സ്വദേശി എന്നിവരാണ് പുതിയ രോഗികൾ. നേരത്തേ 12 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ചെന്നൈയിൽ നിന്നു വന്ന ഒരു കുടുംബത്തിലെ നാല് പേരും ഉൾപ്പെടും. ചെന്നൈയിൽ നിന്ന് ആളുകൾ ദിനംപ്രതി വരുന്നതിനാൽ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയെന്നാണ് ജില്ല ഭരണകൂടം നൽകുന്ന സൂചന. കൂടാതെ കുലശേഖരം ഭാഗത്ത് നിന്ന് ചെന്നൈയിൽ പോയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതിൻെറ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്ന കുലശേഖരം ചെറുതികോണത്ത് മറ്റ് രോഗം ലക്ഷണം റിപ്പോട്ട് ചെയ്യാത്തതിൻെറ പശ്ചാത്തലത്തിൽ നിയന്ത്രണത്തിൽ ഇളവുകൾ വരുത്തി. അതിർത്തിയിലെ അടച്ചുപൂട്ടൽ എത്രനാൾ നാഗർകോവിൽ: കോവിഡ് കാരണം നാലാംഘട്ട ലോക്ഡൗണിലേക്ക് രാജ്യം നീങ്ങുമ്പോൾ തിരുവനന്തപുരം ജില്ലക്കാർക്കും കന്യാകുമാരി ജില്ലക്കാർക്കും ഇടയിൽ കളിയിക്കാവിളയിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം എത്രനാൾ തുടരുമെന്ന ആശങ്കയിലാണ് ഇരു ജില്ലക്കാരും. പാസുമായി ഇരു സംസ്ഥാനക്കാരും അത്യാവശ്യ സാധനങ്ങളുമായി വാഹന ലോഡുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടെങ്കിലും രണ്ട് ജില്ലകളിലായി ജീവിത മാർഗം കണ്ടെത്തി കഴിഞ്ഞുപോന്നവർക്ക് ഇനിയെന്താണ് വഴി എന്നതാണ് ആശങ്കക്ക് ആക്കം കൂട്ടുന്നത്. കന്യാകുമാരി ജില്ലയിൽനിന്ന് കേരളസംസ്ഥാന സർക്കാർ വകുപ്പിലും, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ബാങ്ക്, റെയിൽവേ തുടങ്ങി നിരവധി സ്ഥാപനങ്ങളിലും, അർധ സർക്കാർ സ്ഥാപനങ്ങൾ എന്ന് തുടങ്ങി പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പണിയെടുക്കുന്നവരാണ് അടുത്തത് എന്തെന്നറിയാതെ കുഴങ്ങുന്നത്. കേരള സർക്കാരിൻെറ പെൻഷൻ വാങ്ങുന്ന നിരവധി പേർ കന്യാകുമാരി ജില്ലയിൽ ഉണ്ട്. അവർക്ക് പാറശ്ശാല ട്രഷറിയിൽ എത്തി മാസ പെൻഷൻ വാങ്ങാൻ കഴിയുന്നിെല്ലന്ന് പറയുന്നു. അതുപോലെ കേരളത്തിൽ നിന്ന് കന്യാകുമാരി ജില്ലയിലെ വിദ്യാർഥികൾ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ എങ്ങനെ എഴുതും എന്നുള്ളതും ആശങ്കക്ക് അവരെ ഇടയാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story