Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപനിയൂർ പാടശേഖരത്ത്...

ഉപനിയൂർ പാടശേഖരത്ത് കൃഷിനാശം; 5000 ഓളം വാഴകൾ നശിച്ചു

text_fields
bookmark_border
നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽവരുന്ന ഉപനിയൂർ വാർഡിൽ വൻ കൃഷിനാശം. അഞ്ചേക്കർ കൃഷിയിടത്തിൽ നട്ടുവളർത്തിയിരുന്ന കുലച്ചതും കുലയ്ക്കാത്തതുമായ ഏത്തവാഴകളാണ് നിലംപൊത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ വേനൽമഴയിലാണ് കൃഷിനാശം ഉണ്ടായത്. 2000ലേറെ കുലച്ച വാഴകൾ നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കർഷക കൂട്ടായ്മയുടെ ഫലമായാണ് ഉപനിയൂർ പാടശേഖരത്ത് വാഴകൃഷി ആരംഭിച്ചത്. വിവരം കല്ലിയൂർ കൃഷി ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് ഉപനിയൂർ വാർഡംഗം കെ.കെ. ചന്തുകൃഷ്ണ അധികൃതരോട് ആവശ്യപ്പെട്ടു. ചിത്രവിവരണം: IMG-20200515-WA0060.jpg IMG-20200515-WA0059.jpg IMG-20200515-WA0067.jpg കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും ഉപനിയൂർ പാടശേഖരത്തിലെ വാഴകൃഷി നശിച്ചനിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story