Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്‌: വരുമാന നഷ്​ടം ...

കോവിഡ്‌: വരുമാന നഷ്​ടം 79,300 കോടി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്‌ മൂലമുള്ള സംസ്ഥാനത്തിൻെറ വരുമാന നഷ്ടം കുറഞ്ഞത്‌ 79,300 കോടിയെന്ന് ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌. പകർച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പഠിച്ച ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടാക്‌സേഷൻ സ്‌റ്റഡീസ്‌ (ഗിഫ്റ്റ്) സമർപ്പിച്ച റിപ്പോർട്ടിലാണ്‌ നിഗമനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതെന്നും വാർത്തസേമ്മളനത്തിൽ മന്ത്രി അറിയിച്ചു. റവന്യൂ കമ്മി 4.18 ശതമാനമായും ധനകമ്മി 5.95 ആയും വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മൂന്ന് നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ആഭ്യന്തര വരുമാനത്തിലെ കുറവു കണക്കാക്കിയത്‌. ഏപ്രിൽ ഒന്നുമുതലുള്ള 47 ദിവസത്തെ അടച്ചുപൂട്ടൽ കഴിഞ്ഞാൽ എല്ലാം സാധാരണഗതിയിലാകുമെന്ന് പരിഗണിച്ചാണ്‌ 79,300 കോടിയുടെ വരുമാന നഷ്ടം കണക്കാക്കുന്നത്. സ്ഥിതിഗതികൾ സാധാരണഗതിയിലാകാൻ അടച്ചുപൂട്ടൽകഴിഞ്ഞ് മൂന്ന് മാസമെടുത്താൽ 1,35,523 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സ്ഥിതിഗതികൾ സാധാരണഗതിയിലാകാൻ ആറുമാസമെടുത്താൽ 1,65,254 കോടി രൂപയുടെ നഷ്ടവും കണക്കാക്കുന്നു. കേരള രൂപീകരണത്തിനുശേഷം സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിക്കുള്ള സാധ്യതയും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. അഞ്ചു ശതമാനം വിലക്കയറ്റമുണ്ടായാൽ സാമ്പത്തിക തളർച്ച രൂക്ഷമാകും. ജി.എസ്.ടി -19, 816 കോടി, എക്സൈസ് ഡ്യൂട്ടി -330 കോടി, മദ്യനികുതി -1657 കോടി, പെട്രോൾ നികുതി -1517 കോടി, സ്റ്റാമ്പ് ഡ്യൂട്ടി -1291 കോടി, മോേട്ടാർ വാഹന നികുതി- 740 കോടി, നികുതിയേതര വരുമാനം -651 കോടി, കേന്ദ്രവിഹിതം -7,451 കോടി എന്നിങ്ങനെയാണ്‌ നഷ്ടം. ധനകാര്യ കമീഷൻെറ തീർപ്പു പ്രകാരമുള്ള റവന്യൂ ഗ്രാൻറ് 15,000 കോടി രൂപ ലഭിച്ചാൽ റവന്യൂ നഷ്ടം 66,180 കോടിയായി കുറയും. കേരളം ആവശ്യപ്പെടുന്നതുപോലെ രണ്ടു ശതമാനം കൂടുതൽ വായ്പയെടുക്കുന്നതിന് കേന്ദ്രസർക്കാർ അനുവാദം തന്നാൽപ്പോലും അഞ്ചു ശതമാനമേ വായ്പയെടുക്കാൻ കഴിയൂ. സംസ്ഥാനം ചെലവുകളിൽ ഗണ്യമായ കുറവ് വരുത്തിയേ തീരൂ എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ടുകൂടി വന്നതിനുശേഷം ഇതുസംബന്ധിച്ച് അവസാന തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story