Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ ലൈനിന് കുറുകെ...

റെയിൽവേ ലൈനിന് കുറുകെ മരം വീണു; വൈദ്യുതി കമ്പിയും പൊട്ടിവീണു തീപിടിച്ചത് പരിഭ്രാന്തി പരത്തി, ട്രെയിൻ പിടിച്ചിട്ടു

text_fields
bookmark_border
കരുനാഗപ്പള്ളി: ചിറ്റുമൂല ലെവൽക്രോസിന് സമീപം കടത്തൂർ ഭാഗത്ത് റെയിൽവേ ലൈനിന് കുറുകെ മരം വീണ് റെയിൽവേയുടെ ഇലക്ട്രിക് ലൈൻ പൊട്ടിവീണു. മരം കത്തി വൈദ്യുതിലൈൻ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലുമാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തെതുടർന്ന് തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് കരുനാഗപ്പള്ളിയിൽ പിടിച്ചിട്ടു. കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തി മടങ്ങുകയായിരുന്നു ട്രെയിൻ. ട്രെയിനിൽ യാത്രക്കാരും ഉണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചുമാറ്റി. രാത്രി വൈകിയും റെയിൽവേ എൻജിനീയറിങ് സംഘമെത്തി ലൈൻ പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടക്കുകയാണ്. വൻ കാറ്റും മഴയും പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ നാശം വിതച്ചിട്ടുണ്ട്. ചിത്രം: fir ചിത്രം: കരുനാഗപ്പള്ളിയിൽ റെയിൽവേ ലൈനിൽ മരം വീണുകിടക്കുന്നു maram
Show Full Article
TAGS:LOCAL NEWS 
Next Story