Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ ചാരായം വാറ്റി...

വീട്ടിൽ ചാരായം വാറ്റി വിൽപന; യുവതിയും സുഹൃത്തും അറസ്​റ്റിൽ

text_fields
bookmark_border
ആര്യങ്കോട്: വീട്ടിൽ ചാരായം വാറ്റി വിറ്റ യുവതിയെയും സുഹൃത്തിനെയും ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂര് ചിലമ്പറ കുരുക്കോട്ടുകുഴി മുരുത്തൻകോട് കുഴിവിള എസ്.എസ് ഭവനിൽ മഞ്ജു എന്ന സിനി (42), വെള്ളറട ആനപ്പാറ കെ.ജി.എസ് ഭവനിൽ വിശാഖ് (28) എന്നിവരെയാണ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന ചെമ്പൂര് കരിക്കോട്ടുകുഴിയിലെ വീട്ടിൽനിന്ന് 75 ലിറ്റർ കോടയും പതിനായിരത്തോളം രൂപയുടെ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സ്ഥിരമായി വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തുന്നതായുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമല്‍കേസുകളില്‍ പ്രതിയാണ് വിശാഖ് എന്ന് പൊലീസ് പറഞ്ഞു. ആര്യങ്കോട് പൊലീസ് ഇൻസ്‌പെക്ടർ എസ്.എ. പ്രദീപ്കുമാർ, എസ്.ഐ സജി, സി.പി.ഒമാരായ സുരേഷ് കുമാർ, ജയൻ, അശ്വതി, മഞ്ജു, ശ്യാമളാദേവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story