Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനങ്ങളെ...

സംസ്​ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ പദ്ധതി വേണമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ആശയവിനിമയം നടത്തി ആരോഗ്യ-സാമൂഹിക സുരക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ പദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ മൂലം കഴിഞ്ഞ ഒരുമാസം കൊണ്ട് സംസ്ഥാനത്തിൻെറ റവന്യൂ വരുമാനത്തിൽ 6,451 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. പ്രഖ്യാപിച്ച പാക്കേജിൽ കേന്ദ്രസർക്കാറിൻെറ ബജറ്റിൽനിന്ന് െചലവാകുന്നത് നാമമാത്രമായ തുകയാണ്. ഇതിന് മാറ്റം വരണം. ബാങ്കുകൾ വായ്പ കൊടുക്കാൻ വിസ്സമ്മതിക്കുന്നത് ദുരിതകാലത്തുപോലും പുറത്തുവന്നു. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ബാങ്കുകൾ ആർ.ബി.ഐയിൽ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇപ്രകാരം നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെയും വ്യവസായങ്ങളെയും മറ്റും ഒരുമിച്ചിരുത്തി ഇക്കാര്യത്തിൽ സാമ്പത്തിക മേഖലക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകൾ നടത്താൻ ശ്രമിക്കും. വൈദ്യുതിയുടെ ഫിക്സ്ഡ് ചാർജ് ഇപ്പോൾ മാറ്റിവെച്ചു. എഴുതിത്തള്ളുന്നതിന് കേന്ദ്രസർക്കാറിൻെറ സഹായം വേണം. ഇതോടൊപ്പം ചെറുകിട മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ധനസഹായം നൽകണം. പി.എഫ് അടക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കിൽ 15,000 രൂപയിൽ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കംചെയ്യാൻ തയാറാകണം. സംസ്ഥാന സർക്കാറുകൾക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാൻ തയാറായിട്ടില്ല. ഈ സമീപനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story