Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശൂരനാട്ട് വീണ്ടും...

ശൂരനാട്ട് വീണ്ടും വ്യാജചാരായ വേട്ട: നാല് യുവാക്കൾ പിടിയിൽ

text_fields
bookmark_border
(ചിത്രം) ശാസ്താംകോട്ട: ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ദിവസത്തിനിടെ നടത്തിയ രണ്ടാമത്തെ വ്യാജചാരായ വേട്ടയിൽ നാല് യുവാക്കൾ പിടിയിലായി. ബെവ്കോ വിപണനശാലകൾ അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ കുപ്പി ഒന്നിന് 2500 രൂപ വീതം വില ഈടാക്കി വിൽപന നടത്തിവന്ന സംഘമാണ് ഇതെന്ന് ശൂരനാട് എസ്.ഐ പി. ശ്രീജിത് പറഞ്ഞു. പള്ളിക്കൽ ശ്രീനിലയത്തിൽ ശ്രീജിത്ത്, സ്മിത ഭവനിൽ രാജേഷ്, പണിക്കത്ത് വിളയിൽ രവീന്ദ്രൻപിള്ള, ശൂരനാട് വടക്ക് കിണറുവിളയിൽ സുനിൽ എന്നിവരാണ് കൊല്ലം, പത്തനംതിട്ട ജില്ല അതിർത്തിയിലെ ആനയടി വെള്ളച്ചിറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായത്. മൂന്ന് ലിറ്റർ ചാരായവും മൂന്ന് മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ പി. ശ്രീജിത്, ചന്ദ്രമോൻ, എ.എസ്.ഐമാരായ ശിവകുമാർ, പ്രദീപ്, സി.പി.ഒമാരായ അരുൺ, ജയകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. രണ്ട് ദിവസം മുമ്പ് ശൂരനാട് പള്ളിച്ചന്തയിൽ ചാരായം വാറ്റി 2500 രൂപ നിരക്കിൽ വിറ്റുവന്ന പിതാവിനെയും മകനെയും സഹായിയെയും ശൂരനാട് പൊലീസ് പിടികൂടിയിരുന്നു. കനത്ത മഴയിൽ വീട് തകർന്നു; വാളകം ജങ്ഷനിൽ വെള്ളക്കെട്ട് (ചിത്രം) കൊട്ടാരക്കര: വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു. അമ്പലക്കരയിൽ മരം കടപുഴകി വീണാണ് വീട് തകർന്നത്. വാളകം ജങ്ഷൻ വെള്ളക്കെട്ടിലായി. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടി. വാളകം എം.എൽ.എ ജങ്ഷനും പരിസരവുമാണ് വെള്ളക്കെട്ടിലായത്. അശാസ്ത്രീയമായ ഓട നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ശക്തമായ മഴയിൽ വാളകം അമൃത ഇലക്ട്രിക്കൽസ്, നവമി കുലക്കട എന്നിവിടങ്ങളിൽ വെള്ളം കയറി. കിഴക്കേ റോഡ് നിരപ്പിൽനിന്ന് ഉയർന്നാണ് ഓട. ഇതുമൂലം മഴവെള്ളം ഓടയിൽ ഒലിച്ചിറങ്ങാതെ റോഡിലൂടെ പരന്നൊഴുകുകയാണ്. ഡ്രൈവിങ് സ്കൂൾ നടത്തിവരുന്ന ദമ്പതികൾ ലക്ഷങ്ങൾ തട്ടിയെന്ന് കൊട്ടാരക്കര: നെടുവത്തൂരിൽ ഡ്രൈവിങ് സ്കൂൾ നടത്തിവരുന്ന ദമ്പതികൾ പലരിൽനിന്നുമായി മുപ്പതു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. സ്ഥാപനത്തിൽ ഡ്രൈവിങ് പഠിക്കാനെത്തിയവരിൽനിന്നും അയൽവാസികളിൽനിന്നും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉടൻ മടക്കി നൽകാമെന്ന ഉറപ്പിന്മേലാണ്‌ പണം വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. പണം നഷ്ടപ്പെട്ട നെടുവത്തൂർ ആനന്ദവിനാറിൽ ശശിധരൻ വല്ലം അശ്വതി ഭവനിൽ രജതി, നീലേശ്വരം തെക്കേവിള വീട്ടിൽ ദീപ്തി എന്നിവർ ഇതുസംബന്ധിച്ച് കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story