Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികൾക്കായി കവിത...

കുട്ടികൾക്കായി 'കവിത പൂക്കുന്ന കാലം'

text_fields
bookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് 'കവിത പൂക്കുന്ന കാലം' തലക്കെട്ടിൽ വിദ്യാർഥികളെ കവിതയോടും പ്രകൃതിയോടും അടുപ്പിക്കുന്ന പരിപാടി നടത്തും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജി (SIET) ആണ് നടപ്പാക്കുന്നത്. ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ മലയാള പുസ്തകങ്ങളിലെ കവിതകൾ കുട്ടികളോ അധ്യാപകരോ ചൊല്ലി ദൃശ്യാവിഷ്കാരത്തോടെയോ അല്ലാതെയോ എസ്.ഐ.ഇ.ടിയുടെ ഇ മെയിലിൽ (sietpootathapadasala@gmail.com) നൽകാം. ഇവയിൽ തെരഞ്ഞെടുക്കപ്പെടുന്ന കവിതകൾ എസ്.ഐ.ഇ.ടി പൂട്ടാത്ത പാഠശാല യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യും. വിക്ടേഴ്സ് ചാനൽ വഴിയും ഇവ സംപ്രേക്ഷണം ചെയ്യും. മികച്ച കവിത അവതരണത്തിന് പ്രശംസാപത്രം നൽകും. ദൃശ്യാവിഷ്കാരങ്ങളുടെ ദൈർഘ്യം പരമാവധി 5 മിനിറ്റ് ആയിരിക്കും. മേയ് 25 വരെ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് എസ്.എ.ഇ.ടി ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 0471-2338541.
Show Full Article
TAGS:LOCAL NEWS 
Next Story