Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കോവളം: കോവിഡ്-19 കാലത്ത് വൈദ്യുതി ചാർജ് അമിതമായി ഈടാക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വെങ്ങാനൂർ മണ്ഡലം കമ്മിറ്റി വിഴിഞ്ഞം കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ചൂട്ടു കത്തിച്ചു സമരം നടത്തി. ലോക്ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര സ്‌ഥാപനങ്ങൾക്കും തൊഴിൽ ഇല്ലാതെ വലയുന്ന തൊഴിലാളികൾക്കും വൈദ്യുതി ബില്ലിൻെറ രൂപത്തിൽ ഇരുട്ടടിയാണ് നൽകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് സമരം ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ മണ്ഡലം പ്രസിഡൻറ് ജിനുലാൽ, നേതാക്കളായ കാഞ്ഞിരംകുളം ശിവകുമാർ, സുജിത്ത്‌ പനങ്ങോട്, മനോജ്‌, കോവളം ഷൈജു, ജോൺസൺ, പ്രഭുൽ, സക്കീർ, സജു, സജന സാജൻ, മുക്കോല ബിജു, അനന്തു ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. IMG-20200514-WA0038 ഫോട്ടോ - വിഴിഞ്ഞം കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് ചൂട്ടു കത്തിച്ച് സമരം നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story