Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഡുതല സമിതികൾ...

വാർഡുതല സമിതികൾ രൂപവത്​കരിക്കും

text_fields
bookmark_border
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെയും നിരീക്ഷണം കാര്യക്ഷമമാക്കുന്നതിന് നഗരസഭ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുതല സമിതികളും, പ്രാദേശിക മോണിറ്ററിങ് സമിതികളും രൂപവത്കരിക്കുമെന്ന് മേയർ കെ. ശ്രീകുമാർ. നഗരസഭയുടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വാർഡുതല കമ്മറ്റിയുടെ കൺവീനർമാരായിരിക്കും. സമിതിയിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി, വില്ലേജ് ഓഫിസർ, ആശ വർക്കർമാരുടെ പ്രതിനിധികൾ, കുടുംബശ്രീയുടെ പ്രതിനിധികൾ, പൊലീസിൻെറ പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികൾ എന്നിവർ ഉണ്ടായിരിക്കും. നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ് വഴിയായിരിക്കും നിരീക്ഷിക്കുക. ഹോം ക്വാറൻറീനിൽ കഴിയുന്നവരെ തിരിച്ചറിയുന്നതിനുള്ള സ്റ്റിക്കർ വീടുകളിൽ പതിക്കും. യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story