Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറ്റിൽ തെങ്ങ് വീണ്​...

കാറ്റിൽ തെങ്ങ് വീണ്​ വീടും വൈദ്യുതി പോസ്​റ്റും തകർന്നു

text_fields
bookmark_border
ബാലരാമപുരം: കാറ്റിൽ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റും വീടിൻെറ സൺഷെയ്ഡും തകർന്നു. കഴിഞ്ഞ ദിവസം പുലർച്ച നാലിന് ബാലരാമപുരത്താണ് സംഭവം. എം.സി സ്ട്രീറ്റിൽ എ.എസ്. മൻസൂറിൻെറ വീട്ടിലേക്കാണ് സമീപവാസിയായ രാജേന്ദ്രൻെറ പുരയിടത്തിലെ തെങ്ങ് കാറ്റിൽ മറിഞ്ഞത്. ത്രീ ഫേസ് ലൈനിൽ തെങ്ങ് പതിച്ച ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റും വീടിൻെറ സൺഷെയ്ഡും തകർന്നു. വൻ സ്ഫോടനവും ഉണ്ടായി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന സർക്കാർ നിർദേശമുണ്ടെങ്കിലും പലേടത്തും ഭൂവുടമകൾ ഇത് പാലിക്കാറില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞദിവസം കാട്ടാക്കട റോഡിൽ ഒരു അഭിഭാഷകൻെറ വീടിൻെറ സമീപം ശീമപ്ലാവ് കടപുഴകി വീണ് ഷെഡ് പൂർണമായും തകർന്നിരുന്നു. സംഭവത്തിൽ കലക്ടർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ബാലരാമപുരം പൊലീസ് എന്നിവർക്ക് മൻസൂർ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story