Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫ്ലോട്ടിങ്​...

ഫ്ലോട്ടിങ്​ റസ്​റ്റാറൻറ്: അന്വേഷണം വേണം -വി.എസ്​. ശിവകുമാർ

text_fields
bookmark_border
വേളി: ടൂറിസ്റ്റ് വില്ലേജിലെ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഫ്ലോട്ടിങ് റസ്റ്റാറൻറ് കായലിൽത്താഴ്ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. റസ്റ്റാറൻറ് കായലിൽ താഴ്ന്നതറിഞ്ഞ് സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റസ്റ്റാറൻറ് കായലിൻെറ അടിത്തട്ടിൽ ഇടിച്ചുനിൽക്കുകയാണ്. പൊഴിമുറിഞ്ഞതുമൂലമാണ് കായലിൽ താഴ്ന്നതെന്ന വിശദീകരണം യുക്തിക്ക് നിരക്കുന്നതല്ല. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികത്വത്തിലാണ് റസ്റ്റാറൻറ് നിർമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story