Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

തിരുവനന്തപുരത്തെത്തുന്ന ട്രെയിൻ യാത്രക്കാരെ സ്വീകരിക്കാൻ ക്രമീകരണം -കലക്​ടർ

text_fields
bookmark_border
തിരുവനന്തപുരം: ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തുന്ന പ്രത്യേക ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. അറുനൂറിലേറെ യാത്രക്കാരാണ് ഉണ്ടാവുക. കേരളത്തിൽ കോഴിക്കോട്, എറണാകുളം സൗത്ത്, തിരുവനന്തപുരം സെൻട്രൽ എന്നീ സ്റ്റോപ്പുകൾ മാത്രമുള്ളതിനാൽ അയൽ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രക്കാരും ട്രെയിനിൽ ഉണ്ടാകാം. ഇവരെല്ലാംതന്നെ കോവിഡ്-19 ജാഗ്രതാ ആപ്പിൽ പാസ് നേടിയിട്ടുണ്ടാവും. ഇതുസംബന്ധിച്ച സന്ദേശം റെയിൽവേ യാത്രക്കാർക്ക് അയച്ചുകഴിഞ്ഞു. യാത്രക്കാരുടെ ആരോഗ്യ പരിശോധന സുഗമമാക്കുന്നതിന് കേരളത്തിലേക്കു കടക്കുമ്പോൾ ട്രെയിനിൽ െവച്ചുതന്നെ പൂരിപ്പിക്കാനായി ചോദ്യാവലി നൽകും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ഇതു പരിശോധിക്കം. ഊഷ്മാവ് പരിശോധന, മറ്റ് ലക്ഷണങ്ങൾ ഉണ്ടോ എന്നത് തുടങ്ങിയവ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ഇതിനായി ബോഗിയിൽനിന്ന് ഇറങ്ങുമ്പോൾതന്നെ ഹെൽപ്പ് ഡെസ്‌കിലേക്ക് എത്തുന്നതരത്തിൽ ക്രമീകരണം ഏർപ്പെടുത്തും. ചികിത്സ വേണ്ടവരെ ആശുപത്രിയിൽ എത്തിക്കും. മറ്റുള്ളവരെ ജില്ലതിരിച്ച് കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് സ്ഥലങ്ങളിൽ എത്തിക്കും. തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻെറ ബസുകളിലും നാടുകളിൽ എത്തിക്കും. വെള്ളിയാഴ്ച രാവിലെ അേഞ്ചാടെയാണ് 02342 നമ്പർ പ്രത്യേക തീവണ്ടി തിരുവനന്തപുരം സെൻട്രലിൽ എത്തുക. അന്ന് വൈകീട്ട് 7.40ഓടെ ന്യൂഡൽഹിയിലേക്ക് (നമ്പർ 02431) മടക്കയാത്രയുണ്ടാകും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ഡി.സി.പി കറുപ്പുസ്വാമി, അസി. കലക്ടർ അനുകുമാരി, എ.ഡി.എം ആർ.വി. വിനോദ്, റെയിൽവേ സ്റ്റേഷൻ മാനേജർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ എത്തിയത് 211 പേർ തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ ബുധനാഴ്ച 211 പേർ വന്നു. തമിഴ്നാട്ടിൽനിന്ന് 200 പേരും കർണാടകയിൽനിന്ന് ഏഴുപേരും രാജസ്ഥാനിൽനിന്നും പുതുച്ചേരിയിൽനിന്നും രണ്ടുപേർ വീതവുമാണ് എത്തിയത്. 89 പേർ റെഡ് സോണിൽ നിന്നായിരുന്നു. ഇതിൽ 86 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പങ്കജകസ്തുരി, നെടുമങ്ങാട് ഹീരാ കോളജ്, കിളിമാനൂർ വിദ്യ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ ഒാരോരുത്തരെ നിരീക്ഷണത്തിൽ അയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story