Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടങ്കുളത്തെ...

കൂടങ്കുളത്തെ നിർമാണത്തൊഴിലാളികളെ തിരിച്ചയക്കും -എടപ്പാടി കെ. പളനിസാമി

text_fields
bookmark_border
നാഗർകോവിൽ: കൂടങ്കുളം ആണവനിലയത്തിൽ പണിയെടുക്കുന്ന വടക്കേ ഇന്ത്യയിൽനിന്നുള്ള അയ്യായിരത്തോളം ഇന്ത്യൻ തൊഴിലാളികളെ തിരിച്ചയക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസാമി വാർത്തക്കുറിപ്പിൽ അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് ഇതുവരെ 13,000 അന്തർസംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചു. അതുപോലെ പോകാനാഗ്രഹിക്കുന്നവരെ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുവാദത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ചയക്കും. കഴിഞ്ഞ ശനിയാഴ്ച മുതൽ ആണവനിലയവളപ്പിനുള്ളിൽ നിർമാണ മേഖലയിൽ പണിയെടുത്തിരുന്ന തൊഴിലാളികൾ സമരത്തിലേക്ക് തിരിഞ്ഞതോടെയാണ് സർക്കാർ ഇടപെടൽ. കരാറുകാർ തമിഴ്നാട് സർക്കാറുമായി സംസാരിച്ച് സ്വന്തം നാട്ടിൽപോകാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ സമരം. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിനു നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. ഇൻസ്പെക്ടർ അന്തോണി ജഗത, കോൺസ്റ്റബിൾ ശക്തിവേൽ എന്നിവർക്ക് കല്ലേറിൽ തലക്ക് പരിക്കേറ്റു. ശക്തിവേലിന് രണ്ടു ലക്ഷം രൂപയും ഇൻസ്പെക്ടർക്ക് ഒരു ലക്ഷം രൂപയും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചതിന് 32 തൊഴിലാളികൾക്കെതിരെ കൂടങ്കുളം പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story