Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്​ഡൗൺ ലംഘനം: 41...

ലോക്​ഡൗൺ ലംഘനം: 41 പേർക്കെതിരെ കേസ്​

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തില്‍ കോവിഡ്‌-19നോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പൊലീസ് പരിശോധന തുടരവേ ലോക്ഡൗൺ ലംഘനം നടത്തിയ 41 പേർക്കെതിരെകൂടി കേസെടുത്തു. അനാവശ്യ യാത്ര നടത്തിയ 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 122 പേര്‍ക്കെതിരെ ഇന്നലെ പെറ്റിക്കേസുകൾ എടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തത്. ഇതരസംസ്ഥാനത്തുനിന്നും പുതുതായി എത്തി ഹോം ക്വാറൻറീനില്‍ കഴിയുന്നവരുടെ നിരീക്ഷണം ശക്തമാക്കിയതായും ക്വാറൻറീന്‍ ലംഘനം കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. ജനമൈത്രി സി.ആർ.ഒമാരും ബീറ്റ് ഒാഫിസർമാരും ഓരോ സ്റ്റേഷൻ പരിധിയിലും ഹോം ക്വാറൻറീനില്‍കഴിയുന്നവരെ ദിവസേന അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ എന്ന് പരിശോധന നടത്തും. സ്ഥലത്തെ െറസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളേയും ഇവരെ നിരീക്ഷിക്കുന്നതിന് പ്രയോജനപ്പെടുത്തും. പ്രത്യേക മൊബൈല്‍ ആപ് വഴി ക്വാറൻറീനിൽ കഴിയുന്നവരുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തും നിരീക്ഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story