Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദോഹ^തിരുവനന്തപുരം...

ദോഹ^തിരുവനന്തപുരം വിമാനത്തിൽ വന്നവരെ നിരീക്ഷണത്തിലയച്ചു

text_fields
bookmark_border
ദോഹ-തിരുവനന്തപുരം വിമാനത്തിൽ വന്നവരെ നിരീക്ഷണത്തിലയച്ചു ശംഖുംമുഖം: ബുധനാഴ്ച പുലർച്ച ദോഹ-തിരുവനന്തപുരം വിമാനത്തിൽ വന്ന 180 പ്രവാസികളിൽ 99 പേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കും 81 പേരെ വീടുകളിലും നിരീക്ഷണത്തിനായി അയച്ചു. യാത്രക്കാരില്‍ ഒരാള്‍ സ്വന്തം തീരുമാന പ്രകാരം ഐെസാലേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. പത്തനംതിട്ട സ്വദേശിയാണ് സ്വന്തം തീരുമാനപ്രകാരം ഐസൊലേഷനിലേക്ക് പോകണമെന്ന് ടെര്‍മിലില്‍ െവച്ച് ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ദോഹയില്‍ സമൂഹവ്യാപനം നടന്ന സ്ഥലങ്ങളില്‍ താന്‍ സഞ്ചരിച്ചിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ആംബുലന്‍സില്‍ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 44 യാത്രക്കാരില്‍ 24 പേരെ വീടുകളില്‍ നിരീക്ഷണത്തിനും 20 പേരെ ഐ.എം.ജിയിലെ നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. മറ്റ് ജില്ലയില്‍ നിന്നുള്ള യാത്രക്കാരെ അതത് ജില്ലയുടെ നിരീക്ഷണകേന്ദ്രങ്ങളിലേക്കും വീടുകളിലെ നിരീക്ഷണത്തിനുമായി അയച്ചു. തമിഴ്നാട് സ്വദേശികളായ 17 യാത്രക്കാരെ തമിഴ്നാട്ടില്‍നിന്ന് വന്ന വാഹനത്തില്‍ തമിഴ്നാട്ടിലേക്ക് മടക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ ഒരു യാത്രക്കാരനെ തല്‍ക്കാലം തിരുവനന്തപുരത്തെ നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. നിശ്ചയിച്ചിരുന്ന സമയത്തെക്കാള്‍ ഒരുമണിക്കൂര്‍ വൈകി ബുധനാഴ്ച പുലർച്ച ഒന്നോടെയാണ് വിമാനം ഇറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story