Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളികളെ കൂട്ടമായി ...

തൊഴിലാളികളെ കൂട്ടമായി എത്തിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
കോവളം: ലോക്ഡൗൺ ചട്ടങ്ങൾ പാലിക്കാതെ വെള്ളാർ ക്രാഫ്റ്റ് വില്ലേജിലെ നിർമാണ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് നിന്നും തൊഴിലാളികളെ കൂട്ടത്തോടെ എത്തിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗെത്തത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രത്യേക വാഹനത്തിൽ വടകരയിൽനിന്ന് 17 തൊഴിലാളികളെ വെള്ളാറിലെ ക്രാഫ്റ്റ് വിേല്ലജിലെത്തിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് പോലും മറ്റ് ജില്ലകളിലേക്ക് സഞ്ചരിക്കാൻ കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ നിർമാണ പ്രവർത്തനങ്ങൾക്കായി ഇത്രയും തൊഴിലാളികളെ എത്തിച്ചതിനെതിരെയാണ് പ്രദേശവാസികൾ രംഗത്തുവന്നത്. വിവരമറിഞ്ഞെത്തിയ കോവളം പൊലീസ് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൻെറ നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഊരാളുങ്കൾ സൊസൈറ്റിയാണ് തൊഴിലാളികളെ എത്തിച്ചതെന്നറിഞ്ഞതോടെ നാട്ടുകാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. ഇതോടെ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി. പൊലീസ് നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ സർക്കാർ നിർദേശത്തെ തുടർന്ന് ആരോഗ്യവകുപ്പിൻെറ അറിവോടുകൂടിയാണ് തൊഴിലാളികൾ എത്തിയതെന്നും അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇതോടെയാണ് പ്രദേശവാസികൾ പിരിഞ്ഞുപോയത്. എന്നാൽ, മറ്റൊരു ജില്ലയിൽ നിന്നും തൊഴിലാളികളെ എത്തിച്ചത് ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിക്കാതെയാണെന്നും കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ശ്രീകല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story