Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ കാലത്ത്...

ലോക്ഡൗൺ കാലത്ത് അതിജീവന പാതയില്‍ ശിശുവിഹാറും

text_fields
bookmark_border
തിരുവനന്തപുരം: ലോക്ഡൗണിൽ കുരുന്നുകൾക്ക് 'കുഞ്ഞുമലയാളം' പേരിൽ ഓൺലൈൻ പഠനവുമായി തിരുവനന്തപുരം ശ്രീശാരദാദേവി ശിശുവിഹാര്‍ യു.പി സ്‌കൂൾ. ഭാഷാപഠനം കാര്യക്ഷമവും രസകരവുമാക്കി വാട്സ്ആപ്പിലൂടെയാണ് പഠനം. കുട്ടികൾ പാട്ടുകൾ പാടിയും വാചകങ്ങൾ പറഞ്ഞും ചിത്രം വരച്ചും വാട്സ്ആപ് വിഡിയോ സന്ദേശമാക്കി ക്ലാസ് ടീച്ചർക്ക് അയക്കും. വിഡിയോ വിലയിരുത്തി അധ്യാപിക വേണ്ടവിധം കുട്ടികളെ പരിശീലിപ്പിക്കും. രക്ഷാകർത്താക്കൾക്ക് കുട്ടികളുടെ പഠനത്തിൻെറ ഓരോ ഘട്ടത്തിലും നേരിട്ട് പങ്കാളികളാകാനും പരിപാടിയിലൂടെ സാധിക്കും. ഹെഡ്മിസ്ട്രസ് അമ്പിളി ബി. നായര്‍ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ് ടീച്ചർ രശ്മി ആര്‍. നായര്‍ നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻറ് സന്തോഷ്‌, സി.പി.ടി.എ പ്രസിഡൻറ് ജിതേഷ് എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story