Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ വാഗ്ദാനങ്ങൾ നൽകി ...

വ്യാജ വാഗ്ദാനങ്ങൾ നൽകി കർഷകരെ സർക്കാർ വഞ്ചിച്ചു -പാലോട് രവി

text_fields
bookmark_border
നെടുമങ്ങാട്‌: നവകേരള നിർമാണത്തിൻെറ പേരിൽ കോടികൾ ധൂർത്തടിക്കുന്ന സർക്കാർ സാധാരണകർഷകരെ ദുരിതത്തിൽനിന്ന് കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി. നെടുമങ്ങാട് പൂവത്തൂർ, കരുപ്പൂര് എന്നീ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച വില്ലേജ് ഓഫിസ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. എസ്. അരുൺകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി. അർജുനൻ, മണ്ഡലം പ്രസിഡൻറുമാരായ എം.എസ്. ബിനു, സതീഷ് കുമാർ, കൗൺസിലർമാരായ എൻ. ഫാത്തിമ, ഒ.എസ്. ഷീല, ഹസീന, ലളിത, എസ്. നൂർജി, നേതാക്കളായ നൗഷാദ് ഖാൻ, ശശിധരൻപിള്ള, വാണ്ട സതീഷ്, സനൽ, ആർ.ആർ. രാജേഷ്, മന്നൂർക്കോണം സജാദ്, ഹാഷിം റഷീദ്, മഹേഷ് ചന്ദ്രൻ, ജെ. ഗീത, നെട്ടിറച്ചിറ രഘു, രാജശേഖരൻ നായർ, കാരാന്തല രാജീവ് എന്നിവർ സംസാരിച്ചു. കരകുളം വില്ലേജ് ഒാഫിസിന് മുന്നിൽ നടത്തിയ ഉപരോധസമരം ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകുവും വട്ടപ്പാറ വില്ലേജ് ഒാഫിസിന് മുന്നിൽ നടത്തിയ സമരം ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയനും ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story