Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുരിയോട്ടുമലയിലെ പാൽ...

കുരിയോട്ടുമലയിലെ പാൽ വിതരണം പുനരാരംഭിക്കണമെന്ന്​

text_fields
bookmark_border
പുനലൂർ: കുരിയോട്ടുമല ഹൈടെക് ഡ‍യറി ഫാമിൽ നിന്നുള്ള പാൽ ചില്ലറ വിതരണം പുനരാരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. ഫാമിന് പരിസരത്തും പിറവന്തൂർ പഞ്ചായത്ത്, പുനലൂർ നഗരസഭ എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയോജനമായിരുന്നു ഫാമിലെ ശുദ്ധമായ പാൽ വിതരണം. കവറിലാക്കിയ അര ലിറ്റർ പാൽ 25 രൂപ വിലയ്ക്കാണ് ഫാമിൻെറ ഔട്ട്ലെറ്റിൽനിന്ന് നാട്ടുകാർക്ക് ലഭിച്ചിരുന്നത്. ദിവസവും രണ്ടായിരത്തോളം ലിറ്റർ പാൽ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് മതിയായ സാമൂഹ്യ അകലവും മാസ്ക് അടക്കം സുരക്ഷ സംവിധാനങ്ങളും ഇല്ലാതെ ആളുകൾ പാൽ വാങ്ങാൻ എത്തുന്നത് കോവിഡ് ഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ജില്ല പഞ്ചായത്ത് ഇടപെട്ട് രണ്ടാഴ്ച മുമ്പാണ് ഇവിടെ നിന്നുള്ള പാൽ വിതരണം നിർത്തിവെച്ചത്. ഇതോടെ ഫാമിൽ നിന്നും മൊത്തമായി പാൽ പുറത്ത് വിൽക്കുന്നു. ഈ വിതരണക്കാരിൽ നിന്നും രണ്ടും മൂന്നും രൂപ അധികം നൽകി ഫാമിനോട് ചേർന്നുള്ള കുടുംബങ്ങൾപോലും പാൽ വാങ്ങേണ്ടിവരുന്നു. സാമൂഹ്യഅകലം പാലിച്ച് പാൽ വാങ്ങാൻ ആളുകൾ തയാറാണ്. എന്നാൽ, നേരത്തേയുണ്ടായിരുന്ന അവസ്ഥയിൽ പാൽ വിതരണം ഇപ്പോൾ പുനരാരംഭിക്കുന്നത് ഫാമിലെ ജീവനക്കാർക്കടക്കം ആരോഗ്യ ഭീഷണി ഉയർത്തുന്നതിനാൽ ലോക്ഡൗണിന് ശേഷമേ കഴിയുകയുള്ളൂവെന്നാണ് അധികൃതർ പറ‍യുന്നത്. കശുവണ്ടി കയറ്റിവന്ന ലോറി മറിഞ്ഞു പുനലൂർ: തൂത്തുക്കുടിയിൽനിന്ന് കൊല്ലത്തേക്ക് കശുവണ്ടി കയറ്റിവന്ന ലോറി ഓടയിലേക്ക് മറിഞ്ഞു. ലോറിയിലുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ ദേശീയപാതയിൽ ആര്യങ്കാവ് പാണ്ഡ്യപാറ ഭാഗത്തായിരുന്നു അപകടം. തൂത്തുക്കുടി തുറുമുഖത്ത് നിന്നാണ് തോട്ടണ്ടി കൊണ്ടുവന്നത്. ലോറി ഡ്രൈവർ തൂത്തുക്കുടി സ്വദേശി പാർഥിവൻ (35), സഹായി സെന്തൂർ പാണ്ഡ്യൻ (18) എന്നിവരാണ് ചെറിയ പരിക്കോടെ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ലോറി എത്തിച്ച് അപകടത്തിലായ ലോറിയിൽനിന്ന് തോട്ടണ്ടി മാറ്റി കയറ്റി കൊല്ലത്തേക്ക് കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story