Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്: ...

കോവിഡ്: നിരീക്ഷണത്തിൽ 2147 പേർ കൂടി

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ പുതുതായി 2147 പേർകൂടി രോഗനിരീക്ഷണത്തിലായി. ഇതോടെ േകാവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 4111 ആയി. 3627 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. അതേസമയം 2095 പേർ നിരീക്ഷണകാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഇന്നലെ പൂർത്തിയാക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 18 പേരും ജനറൽ ആശുപത്രിയിൽ എട്ടും പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ രണ്ടും എസ്.എ.ടി ആശുപത്രിയിൽ ആറും വിവിധ സ്വകാര്യ ആശുപത്രികളിൽ എട്ടുപേരും ഉൾപ്പെടെ 42 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കരുതൽ നിരീക്ഷണത്തിനായി വിവിധ കേന്ദ്രങ്ങളിലാ‍യി 442 പേരെ പാർപ്പിച്ചിട്ടുണ്ട് തിങ്കളാഴ്ച ലഭിച്ച 112 പരിശോധനഫലങ്ങളും നെഗറ്റിവാണ്. അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 4237 വാഹനങ്ങളിലെ 7453 യാത്രക്കാരെ സ്‌ക്രീനിങ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story