Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരുവാതിൽകോട്ടയിലെ...

ഒരുവാതിൽകോട്ടയിലെ സംഘർഷം: 100 അന്തർ സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: ഒരുവാതിൽകോട്ടയിൽ അന്തർ സംസ്ഥാന തൊഴിലാളികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ടോടെയാണ് ആക്കുളത്തെ ലുലു മാളിൻെറ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്ന തൊഴിലാളികൾ വീട്ടിലേക്ക് പോകണമെന്നാവശ്യവുമായി സംഘടിച്ചത്. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പേട്ട സി.ഐ ഗിരിലാൽ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ കല്ലേറുണ്ടാവുകയും സി.ഐക്ക് അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ള അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അതത് സർക്കാറുകൾ സൗകര്യമൊരുക്കിയിട്ടും തിരുവനന്തപുരത്തെ തൊഴിലാളികൾക്ക് സർക്കാർ യാതൊരു ട്രെയിൻ സൗകര്യവും ഒരുക്കുന്നില്ലെന്നാരോപിച്ചായിരുന്നു 670ഓളം വരുന്ന തൊഴിലാളികൾ കനത്ത മഴയിലും പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങൾ കഴിയുന്ന ക്യാമ്പിൽ പലരും അസുഖവുമായി കഴിയുകയാണെന്നും അച്ഛൻ മരിച്ചിട്ടും കുട്ടിക്ക് അസുഖമായിട്ടും പലർക്കും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോഗ്രയെ അറിയിച്ചു. തുടർന്ന്, തിരുവനന്തപുരത്ത് എത്തുന്ന അടുത്ത ട്രെയിനിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story