Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ വിളവെടുത്ത ചീര ...

സി.പി.ഐ വിളവെടുത്ത ചീര സൗജന്യമായി നൽകും

text_fields
bookmark_border
തിരുവനന്തപുരം: സി.പി.ഐ ജില്ല കൗണ്‍സിലിൻെറ നേതൃത്വത്തില്‍ ആരംഭിച്ച 'അടുക്കളക്ക് ഒരുപിടി ചീര' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് 12ന് ആരംഭിക്കും. വിളവെടുക്കുന്ന ചീര വിവിധ പ്രദേശങ്ങളില്‍ ബഹുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ചീര വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം 13ന് രാവിലെ 11.45ന് എം.എന്‍ സ്മാരകത്തിന് മുന്നില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയില്‍ ചീരയുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കുകയും അതോടൊപ്പം സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി വ്യാപകമായി സംഘടിപ്പിക്കുമെന്നും ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story