Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ഐ.വൈ.എഫ്​ ന്യൂസ്...

എ.ഐ.വൈ.എഫ്​ ന്യൂസ് പേപ്പര്‍ ചലഞ്ചിന് തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ അഭ്യർഥിച്ച് എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന ന്യൂസ് പേപ്പര്‍ ചലഞ്ചിന് ജില്ലയില്‍ തുടക്കം. 'ദുരിതകാലത്ത് ഒരു കൈത്താങ്ങാവുക' മുദ്രാവാക്യമുയര്‍ത്തി വീടുകളിലും സ്ഥാപനങ്ങളിലും വായിച്ചുകഴിഞ്ഞ ദിനപത്രങ്ങള്‍ സമാഹരിച്ച് വില്‍പന നടത്തി കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിൻെറ ഭാഗമായി ജില്ലയിലെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഴയ ന്യൂസ് പേപ്പറുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാമ്പയിൻെറ ഭാഗമായി പി.കെ.വി സ്മാരകത്തിലെ ന്യൂസ് പേപ്പറുകള്‍ സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനില്‍ എ.ഐ.വൈ.എഫ് തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് എസ്. സൂരജിന് കൈമാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ന്യൂസ് പേപ്പര്‍ ചലഞ്ചില്‍ പങ്കാളികളാകും.
Show Full Article
TAGS:LOCAL NEWS 
Next Story