Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഗൂഢശ്രമങ്ങൾ അപലപനീയം ^എച്ച്.എം.എസ്

text_fields
bookmark_border
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഗൂഢശ്രമങ്ങൾ അപലപനീയം -എച്ച്.എം.എസ് തിരുവനന്തപുരം: കോവിഡിൻെറ മറവിൽ തൊഴിലവകാശങ്ങൾ കവർന്നെടുക്കാനുള്ള ഗൂഢശ്രമങ്ങൾ അപലപനീയമാണെന്ന് എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ ജോർജ് തോമസ് അഭിപ്രായപ്പെട്ടു. ഫാക്ടറീസ് ആക്ടിലെയും വ്യവസായ തർക്ക നിയമത്തിലെയും വ്യവസ്ഥകൾ ഓർഡിനൻസിലൂടെ കാറ്റിൽ പറത്താനുള്ള ശ്രമങ്ങളാണ് ഗുജറാത്ത്, യു.പി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തുടങ്ങിയത്. കോവിഡിൻെറ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തൊഴിലാളികളും ഇടത്തരക്കാരുമാണ്. ഇത്തരം തൊഴിലാളി വിരുദ്ധനീക്കങ്ങളെ പരാജയപ്പെടുത്താൻ ദേശീയതലത്തിൽ വ്യത്യസ്ത കേന്ദ്ര തൊഴിലാളി യൂനിയനുകൾ ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story