Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരിയിൽ...

കന്യാകുമാരിയിൽ മരിച്ചയാളിന്​ കോവിഡ്; മകൾ നിരീക്ഷണത്തിൽ

text_fields
bookmark_border
നാഗർകോവിൽ: അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചെന്നൈയിൽനിന്ന് കന്യാകുമാരിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്ന് ചികിത്സയിലിരിക്കെ മരിച്ചയാളിന് കോവിഡ്-19 സ്ഥിരീകരിച്ചു. മയിലാഡി സ്വദേശി 63കാരനാണ് മരിച്ചത്. മൃതദേഹം കൊറോണ േപ്രാട്ടോേക്കാൾ അനുസരിച്ച് നാഗർകോവിൽ കോർപറേഷൻെറ പുളിയൻകുടിയിലുള്ള വാതക ശ്മശാനത്തിൽ സംസ്കരിച്ചു. തുടർന്ന്, മരിച്ചയാളിൻെറ അടുത്ത ബന്ധുക്കളെ കോവിഡ്-19 പരിശോധനക്ക് വിധേയമാക്കിയെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ, ആംബുലൻസിൽ മരിച്ചയാളിനൊപ്പം വന്ന മകളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. അന്തർ സംസ്ഥാന തൊഴിലാളികൾ സംയമനം പാലിക്കണം നാഗർകോവിൽ: തമിഴ്നാട്ടിലുള്ള അന്തർ സംസ്ഥാന തൊഴിലാളികൾ സംയമനം പാലിച്ച് അവരവരുടെ ക്യാമ്പുകളിൽ കഴിയണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അഭ്യർഥിച്ചു. ഇതുവരെ ഒമ്പതായിരം അന്തർ സംസ്ഥാന തൊഴിലാളികളെ എട്ട് തീവണ്ടികളിലായി അവരവരുടെ സംസ്ഥാനങ്ങളുടെ അനുവാദത്തോടെ തിരിച്ചയച്ചു. ബാക്കിയുള്ളവരെ തിരിച്ചയക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി മുഖ്യമന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story