Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമ്പർക്ക...

സമ്പർക്ക വിലക്കിലുള്ളവരു​െട വീടുകളിൽ സ്​റ്റിക്കർ പതിക്കുമെന്ന്​ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തി സമ്പർക്ക വിലക്കിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്നിൽ സ്റ്റിക്കർ പതിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വീട്ടിൽ ക്വാറൻറീനിൽ ആണെന്ന് വ്യക്തമാക്കുന്നതാകും സ്റ്റിക്കർ. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കൂടുതൽ പേർ എത്തിയ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. ആദ്യ ട്രെയിൻ മേയ് 14ന് എത്തുമെന്നാണ് കരുതുന്നത്. അവിടെയും കർശന പരിശോധന ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ 7000 പ്രാദേശിക നിരീക്ഷണ സമിതികളുണ്ട്. നിലവിൽ 4000ഒാളം സമിതികളാണ് പ്രവർത്തിക്കുന്നത്. എല്ലാ സമിതികളുടെയും പ്രവർത്തനം ശക്തമാക്കും. ചിലർക്ക് എമിഗ്രേഷൻ പ്രശ്നം ഉണ്ടായതാണ് ദോഹ വിമാനത്തിന് അനുമതി കിട്ടാതിരുന്നതെന്ന് കേന്ദ്ര സർക്കാറിൽ നിന്നാണ് അറിഞ്ഞത്. ഇതാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. മോക്ഡ്രിൽ അടക്കം നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story