Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹുനില തുണിക്കടകൾ...

ബഹുനില തുണിക്കടകൾ ഭാഗികമായെങ്കിലും തുറക്കാൻ അനുവദിക്കണം -ടി.എസ്​. പട്ടാഭിരാമൻ

text_fields
bookmark_border
തിരുവനന്തപുരം: ബഹുനില തുണിക്കടകൾക്ക് അടിയന്തരമായി ഒരു നിലയെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പൂർണമായും സ്തംഭിച്ച് നിൽക്കുന്ന വസ്ത്രവ്യാപാരമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ഒാൾ കേരള ടെക്സ്ൈറ്റൽസ് ആൻഡ് ഗാർമൻെറ്സ് ഡീേലഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.എസ്. പട്ടാഭിരാമൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംഘടന മുഖ്യമന്ത്രിക്ക് സങ്കട ഹരജി നൽകി. യോഗത്തിൽ നവാബ് ജാൻ അധ്യക്ഷത വഹിച്ചു. ഓൾ കേരള കോഒാഡിനേറ്റർ ഫാമിലി മുജീബ്, സംസ്ഥാന സെക്രട്ടറി കെ. കൃഷ്ണൻ, കെ.വി.വി.ഇ.എസ് ആറ്റിങ്ങൽ യൂനിറ്റ് പ്രസിഡൻറ് ശങ്കരൻകുട്ടി, സ്വയംവര, ഷാനി മനാഫ്വെഡിങ്, റോജർ പുളിമൂട്ടിൽ, സുധീർ സീമാസ്, ഷാക്കിർ ഫിസ, സജീർ രാജകുമാരി, അർഷാദ് കോക്ക്ടയിൽ, കലാം സീനത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story