Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ വിലക്ക് ലംഘനം: ...

ലോക്ഡൗൺ വിലക്ക് ലംഘനം: 29 വാഹനങ്ങൾ പിടിച്ചെടുത്തു മാസ്ക് ധരിക്കാത്ത 153 പേര്‍ക്കെതിരെ പിഴ

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തില്‍ കോവിഡ്‌ -19 നോടനുബന്ധിച്ച സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള പൊലീസ് പരിശോധന തുടരെവ തലസ്ഥാനത്ത് ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 76 പേർക്കെതിരെ കേസെടുത്തു. അനാവശ്യ യാത്ര നടത്തിയ 29 വാഹനങ്ങളും പിടിച്ചെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് 76 പേര്‍ക്കെതിരെയും കേസെടുത്തതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 153 പേര്‍ക്കെതിരെയും ഇന്നലെ പെറ്റി കേസുകൾ എടുത്തതായും കമീഷണര്‍ അറിയിച്ചു. അതോടൊപ്പം മാസ്ക് ധരിക്കാത്തതിന് വിവിധ സ്റ്റേഷനുകളില്‍ പിടികൂടിയ എല്ലാവര്‍ക്കും പൊലീസ് സൗജന്യമായി മാസ്ക്കുകള്‍ വിതരണം ചെയ്യുകയും എസ്.എച്ച്.ഒമാര്‍ അവരെ മാസ്ക് ധരിപ്പിക്കുകയും ചെയ്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 76 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത് മണ്ണന്തല, മ്യുസിയം എന്നീ പൊലീസ് സ്റ്റേഷനുകളിലാണ്. 29 വാഹനങ്ങൾ പിടിച്ചെടുത്തു. 27 ഇരുചക്രവാഹനങ്ങളും രണ്ട് ഒാട്ടോകളും പിടിച്ചെടുത്തവയില്‍പെടുന്നു. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാസൗകര്യം ഏർപ്പെടുത്താൻ സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികളെ സംബന്ധിച്ച് അവർക്ക് ബോധവത്കരണം നൽകിയതായും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story