Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിൽ

text_fields
bookmark_border
നേമം: എസ്റ്റേറ്റ് പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നടക്കുന്നുെണ്ടന്ന രഹസ്യ വിവരത്തെ തുടർന്ന് ഈ പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ തൂക്കുവിള പുതുവൽ വാറുവിള വീട്ടിൽ അസുമാബീവിയെ (54) നേമം പൊലീസ് പിടികൂടി. വീടിനോട് ചേർന്നുള്ള കടയുടെ മറവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഏകദേശം 150 പാക്കറ്റോളം ശംഭു, ഗണേഷ്, കൂൾ ലിപ് തുടങ്ങിയവയാണ് കണ്ടെടുത്തത്. ലോക്ഡൗൺ ആയതിനാൽ മദ്യം ലഭിക്കാത്തതിനാൽ ആവശ്യക്കാർക്ക് 150 രൂപ മുതൽ 200 രൂപ നിരക്കിലാണ് ഒരു കവർ വിറ്റഴിച്ചിരുന്നത്. ഇവർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റതിന് അഞ്ച് കേസുകൾ നിലവിലുണ്ട്. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സി.ഐ ബൈജു എൽ.എസ് നായർ, എസ്.ഐമാരായ ദീപു, സജീഷ് കുമാർ, സി.പി.ഒമാരായ ഗിരി, രാകേഷ് റോഷൻ, ഡബ്ല്യു.സി.പി.ഒമാരായ ആതിര, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story