Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിൽ നിയമ ഭേദഗതി:...

തൊഴിൽ നിയമ ഭേദഗതി: തൊഴിലാളി സംഘടനകൾ ഐ.എൽ.ഒയെ സമീപിക്കും

text_fields
bookmark_border
ന്യൂഡൽഹി: കേന്ദ്ര ഓർഡിനൻസിൻെറ പിൻബലത്തിൽ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ചില സംസ്ഥാനങ്ങളുടെ നീക്കത്തിനെതിരെ കേന്ദ്ര തൊഴിലാളി യൂനിയനുകൾ അന്താരാഷ്ട്ര തൊഴിൽ സംഘടനയെ (ഐ.എൽ.ഒ) സമീപിച്ചേക്കും. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.യു, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യു.എ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി തുടങ്ങി 10 യൂനിയനുകൾ സംയുക്തമായാണ് ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. കേന്ദ്ര സർക്കാർകൊണ്ടു വന്ന പുതിയ തൊഴിൽ നിയമ ഭേദഗതി ഓർഡിനൻസ് നടപ്പാക്കാൻ ഉത്തർ പ്രദേശ് സർക്കാറാണ് ആദ്യം പച്ചക്കൊടി കാണിച്ചത്. തുടർന്ന് ഗുജറാത്ത്, മധ്യപ്രദേശ് സർക്കാറുകളും ചില തൊഴിൽ നിയമങ്ങൾ പിൻവലിക്കുകയായിരുന്നു. വ്യവസായ സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തേക്ക് തൊഴിൽ നിയമത്തിൽ ഇളവുകൾ അനുവദിക്കുന്നതാണ് ഭേദഗതി ഓർഡിനൻസ്. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ തൊഴിൽ സമയം എട്ടു മണിക്കൂറിൽനിന്ന് 12 മണിക്കൂറായി ക്രമീകരിക്കാമെന്നാണ് ഓർഡിനൻസിലെ ഒരു പ്രധാന വ്യവസ്ഥ. ഇത് 1987 ലെ ഐ.എൽ.ഒ കൺെവൻഷനിൽ അംഗീകരിച്ച തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം, 98ൽ അംഗീകരിച്ച സംഘടിതമായി വിലപേശാനുള്ള അവകാശം എന്നിവക്ക് എതിരാണെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നടപടിക്കെതിരെ ഐ.എൽ.ഒയെ സമീപിക്കുന്നതിനൊപ്പം രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി കേന്ദ്ര തൊഴിലാളി യൂനിയനുകൾ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story