Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടയും...

കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
അഞ്ചൽ: വീടിൻെറ ടെറസിൽ സൂക്ഷിച്ച 250 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ അഞ്ചൽ എക്സൈസ് പിടികൂടി. ഏരൂർ പത്തടി തോലൂർ കുന്നുംപുറം ഷാ മൻസിലിൽ ഷാഹുൽ ഹമീദ് (52) ആണ് അറസ്റ്റിലായത്‌. വാറ്റു നടത്തുന്നതിനായി ഉപയോഗിച്ച ഗ്യാസ് അടുപ്പ്, കുക്കർ തുടങ്ങിയ വാറ്റുപകരണങ്ങളോടൊപ്പം പ്രതിെയയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഏറെ നാളായി വ്യാജവാറ്റ് നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. വൈദ്യപരിശോധനക്കുശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ശുചീകരണം നടത്തി അഞ്ചൽ: ഡി.വൈ.എഫ്.ഐ ആയിരനല്ലൂർ മേഖല കമ്മിറ്റി വിളക്കുപാറയിലെ വിവിധ സ്ഥലങ്ങൾ ശുചീകരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ആർ. ബിജു ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ അനുരഞ്ജൻ, നജുമ്ൽ, അരുൺ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ കിറ്റ് വിതരണം അഞ്ചൽ: യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇടമുടമുളയ്ക്കലിൽ നടന്ന ഇഫ്താർ കിറ്റ് വിതരണം കെ.പി.സി.സി അംഗം സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.ജെ പ്രേംരാജ്, ലിജു ആലുവിള, ഹരികൃഷണൻ, എം. ബുഹാരി, ജയിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story