Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് കാലത്തും...

കോവിഡ് കാലത്തും മാലിന്യം വലിച്ചെറിയലിന് അറുതിയില്ല

text_fields
bookmark_border
പെരിനാട്: പഞ്ചായത്തിൽ ഇളമ്പള്ളൂർ-കേരളപുരം റെയിൽവേ സമാന്തര റോഡിൻെറ വശങ്ങളിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നു. വീടുകളിൽ നിന്നുള്ള മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി വലിച്ചെറിയുന്നത്. കോവിഡ് കാലത്തും ഇതിന് കുറവുണ്ടായിട്ടില്ല. വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്ന പ്രവർത്തനം പഞ്ചായത്തിൽ രണ്ട് വർഷമായി നടന്നുവരുന്നുമുണ്ട്. വീടുകളിലെ പ്ലാസ്റ്റിക് ഇങ്ങനെ നൽകാതെ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നവർ വർധിച്ചുവെന്ന് അധികൃതരും സമ്മതിക്കുന്നു. മഴയായതോടെ ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പകർച്ചവ്യാധികൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. പച്ചക്കറി കിറ്റ് വിതരണം ഇളമ്പള്ളൂർ: സി.പി.എം കോവിൽമുക്ക് ബ്രാഞ്ചിൻെറ നേതൃത്വത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം സി. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. വാർഡംഗം ടി. ഗോപകുമാർ, കൃഷ്ണകുമാർ ഉണ്ണിത്താൻ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ഓച്ചിറ: പായിക്കുഴി പത്മ ജങ്ഷൻ സൗഹൃദം യുവജനസംഘടനയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി വിളകൾ സൗജന്യമായി വീടുകളിൽ എത്തിച്ചു. സിറാജ് എസ്. ക്രോണിക്കിൾ, അജിൻ സോമൻ, വിനോദ്, അഖിൽ ബാബു, രാജു ഓണമ്പള്ളിൽ, ശരത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story