Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോസിറ്റിവ് കേസുകള്‍...

പോസിറ്റിവ് കേസുകള്‍ ഇല്ലാതെ 11 ദിനങ്ങള്‍

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോർട്ട് ചെയ്യാതെ തുടര്‍ച്ചയായ 11 ദിനങ്ങൾ പിന്നിട്ടു. മൂന്ന് പോസിറ്റിവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ പരിചരണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 കേസുകളും നെഗറ്റിവായി. മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഒമ്പത് പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണം സംശയിച്ച നാലുപേര്‍കൂടി ഫലം നെഗറ്റിവായതോടെ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനക്കയച്ച 2450 സാമ്പിളുകളില്‍ 93 എണ്ണത്തിൻറ ഫലംകൂടി വരാനുണ്ട്. ഫലം വന്നതില്‍ 2318 എണ്ണം നെഗറ്റിവാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത അറിയിച്ചു. ഞായറാഴ്ച വരെ 20,255 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. പുതുതായി 85 പേർ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story