Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ ലംഘനത്തിന്​...

ലോക്ഡൗൺ ലംഘനത്തിന്​ 279 കേസ്

text_fields
bookmark_border
കൊല്ലം: സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ ഞായറാഴ്ച സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 279 കേസെടുത്തു. 310 പേരെ അറസ്റ്റ് ചെയ്ത് 209 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിന് 72 പേർക്കെതിരെയും കേസെടുത്തു. ഹോം ക്വാറൻറീനിൽ കഴിയുന്നവരുടെ നിരീക്ഷണത്തിനായി ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഇരവിപുരം പറയത്ത്മുക്കിലും പുന്തലത്താഴത്തും നിബന്ധനകൾ ലംഘിച്ച് ചായക്കട തുറന്നതിന് ഉമയനല്ലൂർ സ്വദേശി ലത്തീഫ്, പുന്തലത്താഴം സ്വദേശി വിവേകാനന്ദൻ എന്നിവർക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story